Connect with us

Gulf

ഒമാനില്‍ രാത്രിയാത്രാ വിലക്ക് അവസാനിച്ചു; ബീച്ചുകളിലേയ്ക്ക് പ്രവേശന വിലക്ക്

Published

on

മസ്‌കറ്റ്: കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന്, പ്രതിരോധ നടപടിയായി ഒമാനില്‍ ഏര്‍പ്പെടുത്തിയിരുന്ന രാത്രിയാത്രാ വിലക്ക് അവസാനിച്ചു. ശനിയാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് വിലക്ക് അവസാനിച്ചത്. അതേസമയം, ബീച്ചുകളിലേക്കുള്ള പ്രവേശന വിലക്ക് ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

സഞ്ചാര വിലക്ക് അവസാനിക്കുന്നതോടെ ശനിയാഴ്ച മുതല്‍ മുവാസലാത്ത് ബസുകള്‍ സാധാരണ നിലയില്‍ സര്‍വീസ് നടത്തും. മസ്‌കറ്റ്-സലാല സര്‍വീസ് ഇന്നുമുതല്‍ പുനരാരംഭിക്കും. മസ്‌കറ്റ് സിറ്റി സര്‍വീസുകളും ഇന്റര്‍സിറ്റി സര്‍വീസുകളും ശനിയാഴ്ച മുതല്‍ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. റെഗുലര്‍ ഫെറി സര്‍വീസുകള്‍ ഞായറാഴ്ച മുതലാണ് പുനരാരംഭിക്കുന്നത്

Continue Reading