Connect with us

Crime

നിഖിൽ തോമസിന്‍റെ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവകാലശാല ഔദ്യോഗിക മറുപടി നൽകി

Published

on

തിരുവനന്തപുരം: മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്‍റെ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കേരള സർവകലാശാലയ്ക്ക് കലിംഗ സർവകാലശാല ഔദ്യോഗിക മറുപടി നൽകി. കർശന നടപടി സ്വീകരിക്കണമെന്നും കലിംഗ സർവകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്.

കലിംഗ സർവകാലശാലയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നതിനു പിന്നാലെ നിഖിലിനെതിരെ കടുത്ത നടപടിക്ക് ഒരുങ്ങുകയാണ് കേരള സർവകലാശാല. നിഖിലിന്‍റെ പിജി രജിസ്ട്രേഷൻ റദ്ദാക്കുകയും തുല്യതാ സർട്ടിഫിക്കറ്റ് പിൻവലിക്കുകയുമാവും ആദ്യ നടപടി.

അതേസമയം നിഖിലിനെ ഇതുവരെ കണ്ടെത്താൻ പൊലീസിനായിട്ടില്ല, നിഖിലിന്‍റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ് നിഖിലിന്‍റെ ഫോണിന്‍റെ അവസാനം ലൊക്കേഷന്‍ കണ്ടെത്തിയത്. നിഖിലിന്‍റെ ഒളിത്താവളം കണ്ടെത്താല്‍ വ്യാപക പരിശോധന നടക്കുകയാണ്. നിഖിലിന്‍റെ അടുത്ത സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.

Continue Reading