Connect with us

Crime

ഡോ: വന്ദനാദാസിന്റെ കൊലപാതകത്തിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ

Published

on

കൊല്ലം: ഡോക്ടർ വന്ദനാദാസിന്റെ കൊലപാതകത്തിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. കോടതി വിശദീകരണം തേടി  സർക്കാരിനും പോലീസിനും നോട്ടീസ് അയച്ചു.

പരിശോധനക്കിടെ ആശുപത്രിയിൽ നിന്ന് കുത്തേറ്റ ശേഷം വന്ദനാദാസ് നടന്നു തന്നെയാണ് ആംബുലൻസിലേക്ക് പോയത്. അതിന് ശേഷം തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴും ആരോഗ്യപ്രശ്നം ഉണ്ടായിരുന്നില്ല. എന്നാൽ ഇവിടെ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാൻ സമയം വൈകിയോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നാണ് കുടുംബം  ഉന്നയിക്കുന്ന പ്രധാന ആരോപണം.

സംഭവസമയത്തും സ്ഥലത്തും പോലീസുകാർ, ഡോക്ടർമാർ, ജീവനക്കാർ തുടങ്ങിയവർ വന്ദനാദാസിനടുത്ത് ഉണ്ടായിരുന്നു. എന്നാൽ ഇവർ എന്തുകൊണ്ടാണ് വന്ദനാദാസിനെ സംരക്ഷിക്കാൻ വേണ്ടിയുള്ള മുൻകൈ എടുത്തില്ല, തുടങ്ങിയ സംശയങ്ങളാണ് കുടുംബം പരാതിയിലൂടെ ഉന്നയിക്കുന്നത്.

പോലീസുകാരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്താൻ സാധിക്കില്ലെന്നാണ് കുടുംബം കരുതുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി സർക്കാരിനോടും പോലീസിനോടും വിശദീകരണം ചോദിച്ചിട്ടുണ്ട്.  കേസ് ഏറ്റെടുക്കുന്നതിനെക്കുറിച്ച്   സി.ബി.ഐയോടു അഭിപ്രായ സ കോടതി ആരാഞ്ഞു.

Continue Reading