Connect with us

KERALA

ട്രെയിനിടിച്ച് സ്ത്രീ മരിച്ചു വന്ദേഭാരത് അടക്കം വിവിധ ട്രെയിനുകൾ വൈകി.

Published

on

തിരുവനന്തപുരം: പെരുങ്ങുഴി റെയിൽവെ സ്‌‌റ്റേഷന് സമീപം റെയിൽവെ ട്രാക്കിൽ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് തലസ്ഥാനത്ത് നിന്നും വടക്കോട്ട് പോകേണ്ട വന്ദേഭാരത് അടക്കം വിവിധ ട്രെയിനുകൾ വൈകി. 5.50ഓടെ നിർത്തിയിടേണ്ടിവന്ന വന്ദേഭാരത് യാത്ര പുറപ്പെടാൻ ഒരുമണിക്കൂറോളം വൈകി. 6.45ഓടെയാണ് ട്രെയിൻ വീണ്ടും യാത്ര തുടർന്നത്.
വന്ദേ ഭാരതിന് പുറമേ വേണാട്, ജനശതാബ്ദി, പരശുറാം എന്നിങ്ങനെ ട്രെയിനുകളും ഇതുകാരണം വൈകിയാണ് ഓടിയത്. സമ്പർക്ക് ക്രാന്തി എക്‌സ്പ്രസ് ട്രെയിനിടിച്ചാണ് സ്‌ത്രീ മരിച്ചതെന്നാണ് വിവരം. മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ലോക്കോ പൈലറ്റ് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി മൃതദേഹം ട്രാക്കിൽ നിന്ന് നീക്കം ചെയ്‌തശേഷമാണ് ഗതാഗതം പുനരാരംഭിക്കാൻ കഴിഞ്ഞത്. തെക്കോട്ടുള്ള ട്രെയിൻ ഗതാഗതത്തിന് തടസമുണ്ടായില്ല.

Continue Reading