Connect with us

Life

തക്കാളി റേഷൻ കട വഴി വിതരണം ചെയ്യാനൊരുങ്ങി തമിഴ്നാട്

Published

on

ചെന്നൈ: തക്കാളി വില വർധനവിനെ പ്രതിരോധിക്കാനായി റേഷൻ കട വഴി തക്കാളി വിതരണം ചെയ്യാനൊരുങ്ങി തമിഴ്നാട് സർക്കാർ. കിലോയ്ക്ക് 60 രൂപ നിരക്കിലായിരിക്കും റേഷൻ കടയിൽ നിന്ന് തക്കാളി ലഭിക്കുക. വിപണിയിൽ കിലോയ്ക്ക് 160 രൂപയാണ് തക്കാളിക്ക് വില.

പച്ചക്കറി വില നിയന്ത്രിക്കുന്നതിനുളള ശ്രമങ്ങൾ സർക്കാർ തുടരുകയാണെന്നും ഭക്ഷ്യ സഹകരണ, ഉപഭോക്തൃ വകുപ്പ് മന്ത്രിപെരിയകറുപ്പൻ വ്യക്തമാക്കി. നിലവിൽ പച്ചക്കറികൾ കുറഞ്ഞ വിലയിൽ റേഷൻ കട വഴി വിതരണം ചെയ്യുന്നുണ്ട്. നാല് ദിവസത്തിനുള്ള തക്കാളി വല കുറയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

Continue Reading