Connect with us

KERALA

ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു. വിവിധ അണക്കെട്ടുകൾ തുറന്നു.

Published

on

കൊച്ചി; കാലവർഷം ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു. വിവിധ അണക്കെട്ടുകൾ തുറന്നു. പത്തനംതിട്ടയിൽ മണിയാർ ഡാം തുറന്ന സാഹചര്യത്തിൽ പമ്പ, കക്കാട്ടാർ തീരങ്ങളിൽ വസിക്കുന്നവർക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇടുക്കിയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറന്നു.

പാംബ്ല ഡാമിൽ നിന്ന് 500 ക്യുമെക്സ് വരെയും കല്ലാർകുട്ടി ഡാമിൽ നിന്ന് 300 ക്യുമെക്സ് വരെയും വെള്ളമാണ് തുറന്നുവിടുക. അതിനാൽ മുതിരപ്പുഴയാർ, പെരിയാർ എന്നീ നദികളുടെ ഇരുകരകളിലുമുള്ളവർ ജാഗ്രതാ പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. കണ്ണൂരിലും ഇടുക്കിയിലും മലയോര മേഖലകളിൽ രാത്രി യാത്ര നിരോധിച്ചു.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2307.84 അടിയിലെത്തി. ഇത് സംഭരണശേഷിയുടെ 15% ആണ്. കെഎസ്ഇബിയുടെയും ജലസേചന വകുപ്പിന്റെയും അണക്കെട്ടുകളിലെ ജലനിരപ്പും ഉയർന്നു. കെഎസ്ഇബി ഡാമുകളിൽ 17 % വെള്ളമുണ്ട്. കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലത്ത്  യെല്ലോ അലർട്ടാണ്.

Continue Reading