Connect with us

NATIONAL

വന്ദേ ഭാരത് ട്രെയിനുകളുടെ നിരക്ക് കുറയ്ക്കുന്നു

Published

on

ന്യൂഡൽഹി: വന്ദേ ഭാരത് ട്രെയിനുകളുടെ നിരക്ക് കുറയ്ക്കുന്നതടക്കമുള്ള വിഷയങ്ങൾ പരിഗണിച്ച് ഇന്ത്യൻ റെയിൽവേ. യാത്രക്കാർ കുറവുള്ള ഹ്രസ്വദൂര ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത്. വില കുറയ്ക്കുന്നതിനും ആളുകൾക്ക് കൂടുതൽ ലാഭകരമാക്കുന്നതിനുമായാണ് പുതിയ പരിഷ്കാരങ്ങൾക്ക് റെയിൽവേ തയ്യാറെടുക്കുന്നത്. വാർത്താ ഏജൻസി.

ഭോപ്പാൽ – ജബൽപുർ റൂട്ടിലുള്ള വന്ദേ ഭാരത് ട്രെയിനുകളിൽ 29 ശതമാനവും ഇൻഡോർ – ഭോപ്പാൽ റൂട്ടിൽ 21 ശതമാനം മാത്രവുമാണ് യാത്രക്കാരുള്ളത്. നിലവിൽ എസി ചെയർകാർ ടിക്കറ്റിന് 950 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിന് 1,525 രൂപയുമാണ് ടിക്കറ്റ് നിരക്കുകൾ.

കൂടുതൽ ആളുകൾ ട്രെയിൻ സർവീസ് ഉപയോഗിക്കുവാൻ വേണ്ടിയാണ് വന്ദേ ഭാരത് സർവീസിന്റെ നിരക്ക് കുറയ്ക്കുന്നത് പരിഗണിക്കുന്നത്. അഞ്ചര മണിക്കൂർ യാത്രയ്ക്ക് എക്സിക്യുട്ടീവ് ക്ലാസിന് 2045 രൂപയും ചെയർകാറിന് 1075 രൂപയുമാണ് നിരക്ക്. കയറാൻ ആളില്ലാതെ വന്നതോ വന്ദേഭാരതിന് പകരം തേജസ് എക്സ്പ്രസ് സർവീസ് ആരംഭിക്കുകയും ചെയ്തു.

പാതകളിൽ ഒന്ന് കേരളമാണ്. കാസർകോഡ് തിരുവനനന്തപുരം പാതയിലൂടെ ഓടുന്ന വന്ദേ ഭാരതിന് 183 ശതമാനം യാത്രക്കാരാണുള്ളത്. തിരികെയുള്ള യാത്രയിൽ ഇത് 176 ശതമാനമാണ്. ഗാന്ധിനഗർ – മുംബൈ സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസ് 134 ശതമാനം യാത്രക്കാരാണുള്ളത്.”

Continue Reading