Crime
തേനി എംപി ഒ.പി രവീന്ദ്രനാഥിന്‍റെ തിരഞ്ഞെപ്പു വിജയം ഹൈക്കോടതി അസാധുവാക്കി. ഇതോടെ തമിഴ്നാട്ടിലെ ഏക എംപി സ്ഥാനവും അണ്ണാഡിഎംകെയ്ക്ക് നഷ്ടമായി.

“
ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാഡിഎംകെയ്ക്ക് തിരിച്ചടി. തേനി എംപി ഒ.പി രവീന്ദ്രനാഥിന്‍റെ തിരഞ്ഞെപ്പു വിജയം മദ്രാസ് ഹൈക്കോടതി അസാധുവാക്കി. ഇതോടെ തമിഴ്നാട്ടിലെ ഏക എംപി സ്ഥാനവും പാർട്ടിക്ക് നഷ്ടമായി. അണ്ണാഡിഎംകെ വിമത നേതാവ് ഒ.പനീർസെൽവത്തിന്‍റെ മകനാണ് രവീന്ദ്രനാഥ്.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 76,319 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചിരുന്നു. എന്നാൽ ഈ വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് വോട്ടറായ മിലാനി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നാമനിർദേശപത്രികയിൽ സ്വത്ത് വിവരം മറച്ചുവെച്ചു, തിരഞ്ഞെടുപ്പിന് മുമ്പ് പണം നൽകി എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരുന്നത്. അതേസമയം, തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രവീന്ദ്രനാഥ് കോടതിയിൽ ഹർജി നൽകിയെങ്കിലും തള്ളിയിരുന്നു.”