Connect with us

Crime

ബിജെപി നേതാവ് തലയിൽ മൂത്രമൊഴിച്ച ആദിവാസി യുവാവിന്‍റെ കാൽകഴുകി മുഖ്യമന്ത്രി

Published

on

ഭോപ്പാൽ: ബിജെപി നേതാവ് തലയിൽ മൂത്രമൊഴിച്ച ആദിവാസി യുവാവിന്‍റെ കാൽകഴുകി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ. കഴിഞ്ഞ ദിവസമാണ് ബിജെപി നേതാവ് പ്രവേശ് ശുക്ല ആദിവാസിയായ ദാഷ്മത് റാവത്തിന്‍റെ തലയിലൂടെ മൂത്രമൊഴിക്കുന്ന വിഡിയോ പുറത്തു വന്നത്. സംഭവം വൻതോതിൽ വിമർശിക്കപ്പെട്ടതോടെ ബിജെപി പ്രതിരോധത്തിലായിരുന്നു. അതിനു പുറകേയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ദാഷ്മത്തിനെ വസതിയിലേക്ക് ക്ഷണിച്ച് കാൽ കഴുകിയത്.

ദൃശ്യങ്ങൾ തന്നെ വലിയ രീതിയിൽ അസ്വസ്ഥനാക്കിയെന്നും മാപ്പപേക്ഷിക്കുന്നുവെന്നും തന്നെ സംബന്ധിച്ചിടത്തോളം ജനങ്ങൾ തന്നെയാണ് ദൈവമെന്നും മുഖ്യമന്ത്രി ദാഷ്മതിനോട് പറഞ്ഞു. ദാഷ്മത്തിന്‍റെ കാലു കഴുകുന്ന ചിത്രങ്ങളും ചൗഹാൻ പുറത്തു വിട്ടിട്ടുണ്ട്. ദാഷ്മത്തിന്‍റെ തലയിൽ മൂത്രമൊഴിച്ച പ്രവേശ് ശുക്ലയെ ബുധനാ‍ഴ്ച അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ രേവയിലെ ജയിലിലാണ് ശുക്ല.”

Continue Reading