Connect with us

Crime

ഷാജൻ സ്‌കറിയയെ ഇതുവരെ കണ്ടെത്താൻ കഴിയാത്തത് പൊലീസിന്റെ വീഴ്ച ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാദ്ധ്യമപ്രവർത്തകർ. ഇവിടെ മാദ്ധ്യമപ്രവർത്തകന്റെ അ ടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടു

Published

on

കൊച്ചി: മാദ്ധ്യമപ്രവർത്തകൻ ഷാജൻ സ്‌കറിയയ്‌ക്കെതിരായ അന്വേഷണത്തിൽ പൊലീസ് നടപടിയെ വിമർശിച്ച് ഹൈക്കോടതി. തന്റെ ഫോൺ പിടിച്ചെടുത്തതിനെതിരെ മാദ്ധ്യമപ്രവർത്തകൻ വിശാഖ് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പൊലീസിനെ വിമർശിച്ചത്.

പ്രതിയല്ലാത്ത ഒരാളുടെ ഫോൺ എങ്ങനെ പിടിച്ചെടുക്കുമെന്നും അങ്ങനെയുള്ള ഒരാളെ എങ്ങനെ കസ്റ്റഡിയിലെടുക്കുമെന്നും കോടതി ചോദിച്ചു. അതോടൊപ്പം തന്നെ വിശാഖിന്റെ ഫോൺ ഉടൻ വിട്ടുകൊടുക്കാനും ഹൈക്കോടതി നിർദേശം നൽകി.

ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാദ്ധ്യമപ്രവർത്തകർ. ഇവിടെ മാദ്ധ്യമപ്രവർത്തകന്റെ അ
ടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടു. അന്വേഷണം നടത്താം, എന്നുകരുതി എല്ലാ മാദ്ധ്യമപ്രവർത്തകരുടെയും ഫോൺ പിടിച്ചെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ഷാജൻ സ്‌കറിയയെ ഇതുവരെ കണ്ടെത്താൻ കഴിയാത്തത് പൊലീസിന്റെ വീഴ്ചയാണെന്നും കോടതി ചൂണ്ടിക്കാട്ടി”

Continue Reading