Connect with us

KERALA

മുതലപ്പൊഴിയില്‍ സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരെ നാട്ടുകാർ തടഞ്ഞു.മന്ത്രിമാരെ തടയാന്‍ ആഹ്വാനം ചെയ്ത് ഫാദര്‍ യുജീന്‍ പേരേര ആണെന്ന് മന്ത്രി ശിവന്‍കുട്ടി

Published

on

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചതിന് പിന്നാലെ സ്ഥലം സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരെ തടഞ്ഞ് നാട്ടുകാര്‍. മന്ത്രിമാരായ വി ശിവന്‍കുട്ടി, അഡ്വ. ആന്റണി രാജു, അഡ്വ. ജി ആര്‍ അനില്‍ എന്നിവരെയാണ് മത്സ്യത്തൊഴിലാളികള്‍ തടഞ്ഞത്.

പുലര്‍ച്ചെ നാലു മണിയോടെയാണ് മല്‍സ്യബന്ധനത്തിനായി പോയ വള്ളം മറിഞ്ഞ് നാല് പേരെ കാണാതായത്. ഇതില്‍ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്കായി തിരച്ചില്‍ തുടരുകയുമാണ്. അപകടങ്ങള്‍ പതിവായ മുതലപ്പൊഴിയില്‍ ഒരാഴ്ചക്കിടയിലുണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്.

മുതലപ്പൊഴി ഭാഗത്ത് തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ പ്രതിഷേധം. പുലിമുട്ട് നിര്‍മ്മാണത്തില്‍ അപാകതയുണ്ട്. അത് പരിഹരിക്കാന്‍ നടപടി വേണമെന്ന് നാട്ടുകാര്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിമാര്‍ മുതലപ്പൊഴിയില്‍ എത്തിയത്. ഇതാണ് സംഘര്‍ഷത്തിലേക്ക് മാറിയത്. അതേസമയം, ഫാദര്‍ യുജീന്‍ പേരേരയോട് മന്ത്രി വി.ശിവന്‍കുട്ടി ഷോ കാണിക്കരുതെന്ന് പറഞ്ഞതോടെ നാട്ടുകാര്‍ കൂടുതല്‍ പ്രകോപിതരായി. മന്ത്രിമാര്‍ പ്രതിഷേധം ശക്തമായതോടെ സ്ഥലത്തു നിന്നു മടങ്ങി.  

പിന്നാലെ, മന്ത്രിമാരെ തടയാന്‍ ആഹ്വാനം ചെയ്ത് ഫാദര്‍ യുജീന്‍ പേരേര ആണെന്ന് ആരോപിച്ച് ശിവന്‍കുട്ടി പത്രക്കുറിപ്പിറക്കി. . ഫാദര്‍ യുജീന്‍ പേരേരയുടെ ആഹ്വാനം അനുസരിക്കാതെ നാട്ടുകാര്‍ സംയമനം പാലിച്ചതിനാല്‍ വലിയ സംഘര്‍ഷം ഒഴിവായെന്ന് മന്ത്രിമാര്‍ അറിയിച്ചു.

എത്തുന്നത്.സ്ഥലത്തെത്തിയ ഉടന്‍ ഫാദര്‍ യുജീന്‍ പെരേര മന്ത്രിമാരെ തടയാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. എന്നാല്‍ നാട്ടുകാര്‍ സംയമനം പാലിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായില്ല.

വി ജോയി എം. എല്‍. എ., ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഐ എ എസ് തുടങ്ങിയവരും മന്ത്രിമാര്‍ക്കൊപ്പം ഉണ്ടായിരുന്നു. തുടര്‍ന്നുള്ള നടപടികള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിമാരുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ കളക്ടര്‍ ആര്‍ ഡി ഒയെ ചുമതലപ്പെടുത്തിയെന്നും പത്രക്കുറിപ്പില്‍ പറയുന്നു.  

പരലോകമാത എന്ന ബോട്ടാണ് ശക്തമായ തിരയില്‍ അപകടത്തില്‍പെട്ടത്. നാല് പേരായിരുന്നു വള്ളത്തില്‍ ഉണ്ടായായിരുന്നത്. കാണാതായ നാല് പേരില്‍ ഒരാളുടെ മൃതദേഹം മൂന്ന് മണിക്കൂറിനകം കിട്ടി. പുതുക്കുറിച്ചി സ്വദേശിയായ കുഞ്ഞുമോന്റെ മൃതദേഹമാണ് കണ്ടെത്താനായത്. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് മരണം സ്ഥിരീകരിച്ചത്.”

Continue Reading