Connect with us

KERALA

റേഷൻ കട മുതൽ സെക്രട്ടേറിയേറ്റ് വരെ യുഡിഎഫ് സമരം നടത്തും സെപ്ടംബർ 4 മുതൽ 11 വരെ എല്ലാ പഞ്ചായത്ത് മുൻസിപ്പൽ തലങ്ങളിലും കാൽനട ജാഥ

Published

on

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്‍റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ റേഷൻ കട മുതൽ സെക്രട്ടേറിയേറ്റ് വരെ സമരം നടത്തുമെന്ന് യുഡിഎഫ്. സെപ്ടംബർ 4 മുതൽ 11 വരെ എല്ലാ പഞ്ചായത്ത് മുൻസിപ്പൽ തലങ്ങളിലും കാൽനട ജാഥ മുതൽ ക്യാമ്പെയ്നുകൾ വരെ സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സെപ്റ്റംബര്‍ 12ന് 1200 മണ്ഡലങ്ങളില്‍ നിന്നായി 12,000 വളണ്ടിയര്‍മാരും മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പടെ 25,000 പേരെ അണിനിരത്തി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും സതീശന്‍ പറഞ്ഞു.

ഏകസിവില്‍ കോഡ്, മണിപ്പൂര്‍ വിഷയങ്ങളില്‍ ബഹുസ്വരതാ സംഗമം സംഘടിപ്പിക്കും. ജൂലൈ 29ന് തിരുവനന്തപുരത്ത് വച്ചാണ് സംഗമം. സിവിൽ കോഡിനെ യുഡിഎഫ് ശക്തമായി എതിർക്കുമെന്നും ബിജെപി മതങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെങ്കിൽ സിപിഎം രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. മാധ്യമങ്ങളെ നിരന്തമായി നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്. മാധ്യമ സ്ഥാപനങ്ങളെ പൂട്ടിക്കുമെന്ന് പറയാൻ പി.വി. അൻവർ ആരാണെന്നും സതീശൻ ചോദിച്ചു.കേരളത്തിലെ പൊലീസ് സംവിധാനം അറിഞ്ഞുകൊണ്ടാണോ അത് ചെയ്യുന്നതെന്നും സതീശന്‍ ചോദിച്ചു. പി.വി. അന്‍വര്‍ പറയുന്നതിനനുസരിച്ച് പൊലീസ് അതിന്‍റെ പുറകെ പോകുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.”

Continue Reading