Crime
പ്രൊഫ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ ആറു പേര് കുറ്റക്കാർ. 5 പേരെ വെറുതെ വിട്ടു

“കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജിലെ ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിൽ ആറ് പ്രതികൾ കുറ്റക്കാർ. അഞ്ച് പ്രതികളെ വെറുതേവിട്ടു. എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി ജഡ്ജി അനിൽ കെ. ഭാസ്കറാണ് വിധി പുറപ്പെടുവിച്ചത്.
രണ്ടാം പ്രതി മൂവാറ്റുപുഴ രണ്ടാര്‍കര തോട്ടത്തിക്കുടി വീട്ടില്‍ സജിൽ (36), മൂന്നാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര മരങ്ങാട്ട് വീട്ടിൽ എം.കെ. നാസർ (48), അഞ്ചാം പ്രതി ആലുവ ഉളിയന്നൂർ കരിമ്പേരപ്പടി വീട്ടിൽ കെ.എ. നജീബ് (42), കുഞ്ഞുണ്ണിക്കര മണ്ണർകാട് വീട്ടിൽ എം.കെ. നൗഷാദ് (48), കുഞ്ഞുണ്ണിക്കര പുലിയത്ത് വീട്ടിൽ പി.പി. മൊയ്തീൻകുഞ്ഞ് (60), ആലുവ തായിക്കാട്ടുകര പണിക്കരുവീട്ടിൽ പി.എം. അയ്യൂബ് (48) എന്നിവരാണ് കുറ്റക്കാർ.
നാലാം പ്രതി ഓടക്കാലി ഏക്കുന്നം തേലപ്പുറം വീട്ടിൽ ഷഫീഖ് (31), ഓടക്കാലി ഏക്കുന്നം കിഴക്കനായിൽ വീട്ടിൽ അസീസ് ഓടക്കാലി (36), ആലുവ തോട്ടക്കാട്ടുകര മാട്ടുപ്പടി വീട്ടിൽ മുഹമ്മദ് റാഫി (40), ആലുവ വെളിയത്തുനാട് കരിമ്പനക്കൽ വീട്ടിൽ സാബു എന്ന ടി.പി. സുബൈർ (40), ആലുവ കുന്നത്തേരി കാഞ്ഞിരത്തിങ്കൽ വീട്ടിൽ മൻസൂർ (52) എന്നിവരെയാണ് കോടതി വെറുതേവിട്ടത്.
ആദ്യഘട്ട വിചാരണ പൂര്‍ത്തിയാക്കി കോടതി 2015 ഏപ്രില്‍ 30 ന് വിധി പറഞ്ഞിരുന്നു. 37 പേരില്‍ 11 പേരെയാണ് ശിക്ഷിച്ചത്. 18 പേരെയും വെറുതെ വിട്ടയച്ചു. ഇതിനു ശേഷം പിടികൂടിയ 11 പേരുടെ വിചാരണയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. സംഭവത്തിന് ശേഷം വര്‍ഷങ്ങളോളം ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. കേസിലെ ആദ്യഘട്ട വിചാരണ പൂര്‍ത്തിയാക്കി കൊച്ചിയിലെ എന്‍ഐഎ കോടതി 2015 ഏപ്രില്‍ 30 ന് ആണ് വിധിപറഞ്ഞിരുന്നത്. 31 പ്രതികളില്‍ 13 പേരെയാണ് അന്ന് ശിക്ഷിച്ചത്. 18 പേരെ വിട്ടയച്ചു. ഇതിനുശേഷം പിടികൂടിയ 11 പേരുടെ വിചാരണയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. കേസിലെ ഒന്നാംപ്രതി പെരുമ്പാവൂര്‍ ഓടയ്ക്കാലി സ്വദേശി സവാദ് ഇപ്പോഴും ഒളിവിലാണ്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
തൊടുപുഴ ന്യൂമാന്‍ കോളജിലെ ബികോം മലയാളം ഇന്റേണല്‍ പരീക്ഷക്ക് തയാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചക നിന്ദയുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രൊഫസര്‍ക്കെതിരായ ആക്രമണം. ചോദ്യ പേപ്പര്‍ തയ്യാറാക്കിയ ടി ജെ ജോസഫിന്റെ കൈപ്പത്തി പ്രതികള്‍ വെട്ടിമാറ്റുകയായിരുന്നു. ആരോപണത്തെ തുടര്‍ന്ന് സസ്പെന്‍ഷനില്‍ കഴിയവെയാണ് ജോസഫ് ആക്രമിക്കപ്പെടുന്നത്. . ഇപ്പോള്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടാണ് കൃത്യം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും എന്നാണ് ആദ്യം കേസന്വേഷിച്ച സംസ്ഥാന പൊലീസും പിന്നീട് കേസ് അന്വേഷിച്ച എന്‍ഐഎയും കണ്ടെത്തിയരുന്നു. പ്രതികള്‍ക്ക് വിദേശത്ത് നിന്നടക്കം സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്നും എന്‍ ഐ എ കണ്ടെത്തിയിരുന്നു. സംഭവത്തിന് ശേഷം പ്രതികളെല്ലാം ഒളിവില്‍ പോയിരുന്നു. വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്ത എന്‍ഐഎ വേവ്വേറെ കുറ്റപത്രം സമര്‍പ്പിച്ചാണ് വിചാരണ പൂര്‍ത്തിയാക്കിയത്. പ്രതികള്‍ക്കെതിരെ എന്‍ഐഎ യുഎപിഎ ചുമത്തിയിട്ടുണ്ട്.