Connect with us

NATIONAL

വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിൽ തീപിടിത്തം.

Published

on

ന്യൂഡൽഹി: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിൽ തീപിടിത്തം. ഭോപ്പാൽ – ഡൽഹി വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ എട്ടുമണിയോടെ മദ്ധ്യപ്രദേശിലെ കുർവായ കെതോറ സ്‌റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം.
ഉടൻ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ആർക്കും പരിക്കുകളൊന്നുമില്ലെന്നും റെയിൽവേ അറിയിച്ചു. ട്രെയിനിലെ കോച്ചിന്റെ ബാറ്ററി ബോക്‌സിലാണ്‌ തീപിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.രാവിലെ 5.40 ഓടെ ഭോപ്പാലിൽ നിന്നാണ് ട്രെയിൻ പുറപ്പെട്ടത്

Continue Reading