Connect with us

Crime

മഅദനിക്ക് കേരളത്തിലേക്ക് മടങ്ങാം; ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകി സുപ്രീംകോടതി 15 ദിവസത്തിലൊരിക്കൽ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാവണം

Published

on


ന്യൂഡൽഹി: പിഡിപി ചെയര്ഡമാൻ അബ്ദുൾ നാസർ മഅദനിയുടെ ജാമ്യ വ്യവസ്ഥയിൽ ഇളവനുവദിച്ച് സുപ്രീംകോടതി. അദ്ദേഹത്തിന് കേരളത്തിലേക്ക് മടങ്ങാൻ സുപ്രീം കോടതി അനുമതി നൽകി. ജാമ്യ വ്യവസ്ഥയിൽ ഇളവനുവദിക്കണമെന്ന മഅദനിയുടെ ഹർജിയിലാണ് സുപ്രീം കോടതി നടപടി. 15 ദിവസത്തിലൊരിക്കൽ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാവണമെന്നും റിപ്പോർട്ട് കർണാടക പൊലീസിന് കൈമാറണമെന്നും ജാമ്യ വ്യവസ്ഥയിൽ സുപ്രീം കോടതി വ്യക്തമാക്കി.

മഅദനിക്കെതിരായ കേസിൽ വിചാരണ പൂർത്തിയായ സാഹചര്യത്തിലാണ് കോടതി ഉത്തരവ്. സാക്ഷി വിസ്താരമടക്കം പൂർത്തിയായതിനാൽ ഇനി മഅദനിയുടെ സാന്നിധ്യം കോടതിയിൽ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി മഅദിനയുടെ ഹർജിയിലെ വാദങ്ങൾ കൂടി പരിഗണിച്ച് സുപ്രീം കോടതി ജാമ്യം ഇളവ് ചെയ്തിരിക്കുന്നത്.

Continue Reading