Connect with us

Crime

തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്‍മുടിയുടെ വസതികളില്‍ ഇഡി റയ്ഡ്

Published

on


ചെന്നൈ: തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്‍മുടിയുടെ വസതികളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് പരിശോധന നടത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൊന്‍മുടിയുടെ ചെന്നൈയിലെയും വിലുപ്പുറത്തെയും വീടുകളിലാണ് ഇഡി പരിശോധന നടത്തിയത്. സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്നാണ് റെയ്ഡ് എന്നാണ് റിപ്പോര്‍ട്ട്.

ജൂണില്‍, മന്ത്രി വി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മന്ത്രി പൊന്‍മുടി ഇത് ‘പ്രതികാര നടപടി’ എന്ന് വിശേഷിപ്പിച്ചിരുന്നു. ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആക്രമിക്കുകയാണ് എന്നും അദേഹം പറഞ്ഞു.

Continue Reading