KERALA
സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി കൊച്ചിയിലെത്തി. ഒരു നോക്ക് കാണാൻ മമൂട്ടി , സുരേഷ് ഗോപി , രമേഷ് പിഷാരടി തുടങ്ങിയവർ തിരുനക്കരയിൽ എ

“
കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയെ കാണാൻ തെരുവീഥിയിൽ ലക്ഷങ്ങളാണ് അണിനിരന്നത്. രാപ്പകലില്ലാതെ അദ്ദേഹത്തെ ഒരു നോക്കുകാണാൻ വഴിയോരങ്ങളിൽ മെഴുകുതിരിയുമായി കുട്ടികളടക്കം പുലർച്ച 2 മണിക്കുമെല്ലാം കാത്തുനിൽക്കുന്ന കാഴ്ച്ച കേരളം മുൻപ് കണ്ടിട്ടില്ല. തിരുവനന്തപുരത്തു നിന്നും ബുധനാഴ്ച്ച പുലർച്ചെ 7 മണിക്ക് പുറപ്പെട്ട വാഹനം ഇന്ന് രാവിലെ 5.30 ഓടെയാണ് വിലാപയാത്ര കോട്ടയം ജില്ലയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ വിലാപയാത്ര നട്ടകം പിന്നിട്ടു. തിരുനക്കരയിൽ പൊതു ദർശനത്തിനു ശേഷമാണ് പുതുപ്പള്ളിയിലേക്ക് പുറപ്പെടുക. സിനിമാ- രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ തിരുനക്കരയിൽ ഉമ്മൻ ചാണ്ടിക്കായി ഒരു നോക്കു കാണാൻ കാത്തിരിക്കുകയാണ്.
അതേ സമയം ഉമ്മൻ ചാണ്ടിയുടെ സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൊച്ചിയിലെത്തി. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വോണുഗോപാൽ ഉൾപ്പെടെയുള്ളവർ രാഹുിനൊപ്പമുണ്ട്.
സിനിമാ നടൻ മാരായ മമൂട്ടി , സുരേഷ് ഗോപി , രമേഷ് പിഷാരടി തുടങ്ങിയവർ തിരുനക്കരയിൽ ഭൗതിക ശരീരം കാണാൻ കാത്തിരിക്കയാണ്.
ഉച്ചയ്ക്ക് 3.30 ഓടെയാണ് സംസ്ക്കാര ചടങ്ങുകൾ നടക്കുക. ഔദ്യോഗിക ബഹുമതികളില്ലാതെ മതചടങ്ങികളിൽ ഒതുങ്ങിയാവും സംസ്ക്കാരം.