KERALA
രാത്രി എത്ര വൈകിയാലും ഇന്നു തന്നെ സംസ്ക്കാരച്ചടങ്ങുകൾ നടത്താൻ ജില്ലാ കലക്ടർ അനുമതി

രാത്രി എത്ര വൈകിയാലും ഇന്നു തന്നെ സംസ്ക്കാരച്ചടങ്ങുകൾ
നടത്താൻ ജില്ലാ കലക്ടർ അനുമതി
കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്ക്കാരച്ചടങ്ങുകൾ രാത്രി എത്ര വൈകിയാലും ഇന്നു തന്നെ നടത്താൻ ജില്ലാ കലക്ടർ അനുമതി നൽകി. പള്ളിയിൽ എത്തുന്ന ഏതൊരാൾക്കും ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഒരുക്കുമെന്നും പുതുപ്പള്ളി സെന്‍റ് ജോർജ് വലിയ പള്ളി അറിയിച്ചു. ഇന്ന് രാത്രി 7.30 നാണ് സംസ്ക്കാര ചടങ്ങ് നടത്താൻ തീരുമാനിച്ചത്.
നിലവിൽ തിരുനക്കരയിൽ പൊതു ദർശനം തുടരുകയാണ്. ലക്ഷക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തു നിൽക്കുന്നത്. എല്ലാവർക്കും അന്ത്യാജ്ഞലി അർപ്പിക്കാൻ ഇവിടെ അവസരം നൽകുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.തുടർന്ന് പുതുപ്പള്ളിയാലെ അദ്ദേഹത്തിന്‍റെ സ്വവസതിയിൽ പൊതു ദർശനമുണ്ടാവും .