Connect with us

Gulf

സാങ്കേതിക തകരാർ: കോഴിക്കോട് – മസ്കത്ത് വിമാനം തിരിച്ചിറക്കി

Published

on

മലപ്പുറം :കോഴിക്കോട് നിന്ന് മസ്ക്കത്തിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. മസ്കത്തിലേക്കു പോയ ഡബ്ല്യുവൈ 298 വിമാനമാണ് സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കിയത്. കാലത്ത് 9.16ന് കോഴിക്കോട് നിന്ന് പുറപ്പെട്ട വിമാനമാണിത്. വിമാനത്തിൽ 162 യാത്രക്കാരുണ്ട്.

ഒമാന്‍ എയര്‍വേയ്‌സിന്റെ വിമാനമാണ് തിരിച്ചിറക്കിയത്. ഇന്ധനം കത്തിച്ചു തീര്‍ക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തിനു മുകളില്‍ ഒരു മണിക്കൂർ കറങ്ങിയതിനു ശേഷമാണ് വിമാനം തിരിച്ചിറക്കിയത്.

Continue Reading