NATIONAL
സാങ്കേതിക തകരാർ ഐആർസിടിസി സേവനം തടസ്സപ്പെട്ടു. റെയിൽവേയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് നിലച്ചു

ന്യൂഡൽഹി: സാങ്കേതിക തകരാറ് മൂലം ഐആർസിടിസി ( ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ) സൈറ്റ് പണിമുടക്കിയോടെ റെയിൽവേയുടെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ തടസ്സപ്പെട്ടു.
തകരാർ പരിഹരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് ഐ ആർസിടിസി ട്വിറ്ററിലൂടെ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ മുതലാണ് ഓൺലൈൻ റിസർവേഷൻ തടസ്സപ്പെട്ടത്. ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിരവധി പേർക്ക് പണം നഷ്ടപ്പെട്ടതായും പരാതിയുണ്ട്.”