NATIONAL
നിങ്ങള്‍ എന്ത് വേണമെങ്കിലും ഞങ്ങളെ വിളിക്കൂ, മിസ്റ്റര്‍ മോദീ, ഞങ്ങള്‍ ‘ഇന്ത്യ’യാണ്

.
ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.പ്രതിപക്ഷ മുന്നണി മണിപ്പുരിനെ സുഖപ്പെടുത്തുമെന്നും അവിടെ ഇന്ത്യ എന്ന ആശയത്തെ പുനഃസ്ഥാപിക്കുമെന്നും രാഹുല്‍ പറഞ്ഞു. നിരോധിത സംഘടനകളായ ഇന്ത്യന്‍ മുജാഹീദിനിലും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയിലും ‘ഇന്ത്യ’ ഉണ്ടെന്ന് പ്രധാനമന്ത്രി പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ച് പറഞ്ഞിരുന്നു. പ്രതിപക്ഷ മുന്നണിക്ക് ഇന്ത്യ എന്ന പേരിട്ടതിനെ പരിഹസിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
‘നിങ്ങള്‍ എന്ത് വേണമെങ്കിലും ഞങ്ങളെ വിളിക്കൂ, മിസ്റ്റര്‍ മോദീ, ഞങ്ങള്‍ ‘ഇന്ത്യ’യാണ്. മണിപ്പുരിനെ സുഖപ്പെടുത്താനും അവിടെയുള്ള സ്ത്രീകളുടേയും കുട്ടികളുടേയും കണ്ണുനീര്‍ തുടയ്ക്കാനും ഞങ്ങള്‍ സഹായിക്കും. അവിടെയുള്ള എല്ലാ ജനങ്ങള്‍ക്കും സ്‌നേഹവും സമാധാനവും തിരികെ നല്‍കും. മണിപ്പുരില്‍ ഇന്ത്യ എന്ന ആശയം ഞങ്ങള്‍ പുനര്‍നിര്‍മിക്കുമെന്നും രാഹുല്‍ പറഞ്ഞു.