Connect with us

International

പാകിസ്താനില്‍ സൈനികവാഹനം പൊട്ടിത്തെറിച്ച് പത്ത് പാക് സൈനികര്‍ കൊല്ലപ്പെട്ടു.

Published

on

ഇസ്ലാമാബാദ്: പടിഞ്ഞാറന്‍ പാകിസ്താനിലെ ബലൂചിസ്ഥാനില്‍ സൈനികവാഹനം പൊട്ടിത്തെറിച്ച് പത്ത് പാക് സൈനികര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ ക്വറ്റയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള മാര്‍ഗത് ചൗക്കിയില്‍ വെള്ളിയാഴ്ചയാണ് സ്‌ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂച് ലിബറേഷന്‍ ആര്‍മി(ബിഎല്‍എ) ഏറ്റെടുത്തു.

ഐഇഡി സ്‌ഫോടനത്തിലൂടെയാണ് പാകിസ്താന്‍ സൈനികര്‍ സഞ്ചരിച്ച വാഹനം തകര്‍ത്തതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നും റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തിന് പിന്നാലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു. പാകിസ്താന്‍ സൈന്യത്തിനെതിരായ നടപടികള്‍ കൂടുതല്‍ തീവ്രതയോടെ തുടരുമെന്നും ബലൂച് ലിബറേഷന്‍ ആര്‍മി അറിയിച്ചു.

Continue Reading