Connect with us

NATIONAL

ഡൽഹിയിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ തിരക്കിട്ട ചർച്ചകൾറഷ്യൻ സന്ദർശനം റദ്ദാക്കി മോദി

Published

on

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനം റദ്ദാക്കി. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ തുടർനടപടികളുടെ ഭാഗമായാണ് സന്ദർശനം റദ്ദാക്കിയതെന്നാണ് റിപ്പോർട്ടുകൾ. മേയ് 9 ന് മേസ്കോയിൽ നടക്കുന്ന റഷ്യൻ വിക്ടറി ഡേയിലേക്കാണ് മോദിക്ക് ക്ഷണം ലഭിച്ചിരുന്നത്.

പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് യാത്ര റദ്ദാക്കിയതെന്നാണ് ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ, ഔദ്യോഗിക വിശദീകരണങ്ങൾ ലഭിച്ചിട്ടില്ല.

പ്രധാനമന്ത്രിക്കു പകരം ഇന്ത്യയെ പ്രതിനിധീകരിച്ച് മറ്റേതെങ്കിലും മുതിർന്ന കേന്ദ്ര മന്ത്രി പങ്കെടുക്കുമോ എന്ന കാര്യത്തിലും സ്ഥിരീകരണമില്ല. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് അടക്കം നിരവധി ലോകനേതാക്കൾ വിക്‌ടറി ഡേ ആഘോഷങ്ങളിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ

Continue Reading