Crime
മൈക്ക് മനപൂർവ്വം തകരാറിലാക്കിയില്ല ‘തിരക്കിനിടയിൽ ഫോട്ടോഗ്രാഫർമാരുടെ ബാഗ് ആം പ്ളി ഫെയറിൽ തട്ടി ശബ്ദമുണ്ടാക്കുന്നത് സാധാരണം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുമ്പോൾ ഉണ്ടായ മൈക്ക് പ്രശ്നത്തിൽ പ്രതികരണവുമായി മൈക്ക് ഉടമ രഞ്ജിത്ത് രംഗത്ത്. മുഖ്യമന്ത്രി സംസാരിക്കാൻ എത്തിയപ്പോൾ ഫോട്ടോഗ്രാഫർമാരും മാധ്യമങ്ങളും അടക്കമുള്ളവർ തള്ളിക്കയറിയതായും അവരിൽ ഒരാളുടെ ബാഗ് ആംപ്ലിഫയറിൽ തട്ടിയപ്പോഴാണ് മൈക്ക് തകരാർ സംഭവിച്ചത്.സംഭവത്തിൽ തനിക്കെതിരേ കേസെടുത്തത് ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്റ്റേജിൽ എത്തിയപ്പോൾ ഫോട്ടോഗ്രാഫർമാരും മീഡിയയും എല്ലാമെത്തി തിരക്കായി. കേബിളുകളിൽ ചവിട്ടുകയും കൂടെ ഉണ്ടായിരുന്ന ആളുടെ ബാഗ് കൺസോളിൽ വീണ് വോളിയം ഫുൾ ലെവലിൽ ആകുകയുമായിരുന്നു.പരിപാടിയുടെ സ്റ്റെയറിനടുത്തായിരുന്നു കൺസോൾ സെറ്റ് ചെയ്തത്. തിരക്കിനിടയിൽ കൂടി ടെക്നീഷ്യന് അവിടെയെത്താൻ സാധിച്ചില്ല. പത്ത് സെക്കൻഡിനുള്ളിൽ ആൾക്കൂട്ടത്തിനിടയിൽ നിന്ന് അവിടെ എത്തി ഉടൻതന്നെ എല്ലാം ശരിയാക്കി. സാധാരണ പരിപാടികളിൽ സംഭവിക്കുന്നതാണ് ഇതെന്നും രഞ്ജിത് കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധി, മൻമോഹൻ സിങ്, നരേന്ദ്ര മോദി അടക്കമുള്ളവരുടെ പരിപാടിയിലൊക്കെ താൻ മൈക്ക് സെറ്റ് കൈകാര്യം ചെയ്തിട്ടുണ്ടെന്നും ഇത്തരമൊരു കേസ് ആദ്യമായാണെന്നും രജ്ജിത്ത് പരാതിപ്പെട്ടു. ഇയാളുടെ മൈക്ക് സെറ്റ് ഉൾപ്പെടെ പോലീസ് പിടിച്ചെടുത്തു.