Connect with us

Crime

മണിപ്പൂർ വിഷയത്തിൽ അവിശ്വാസ പ്രമേയത്തിന് കോൺഗ്രസ് നോട്ടിസ് നൽകി

Published

on

ന്യൂഡൽഹി∙ മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകി കോൺഗ്രസ്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷട്ര സമിതി (ബിആർസ്) പാർട്ടിയും നോട്ടിസ് നൽകി. കോൺഗ്രസ് ലോക്സഭാ ഉപനേതാവും നോർത്ത് ഈസ്റ്റ് നേതാവുമായ ഗൗരവ് ഗൊഗോയിയും ബിആർഎസ് എംപി നമ നാഗേശ്വര റാവുവുമാണ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകിയത്. 

വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ മറുപടി പറയണമെന്ന ആവശ്യം ചെവിക്കൊള്ളാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവരുന്നത്. മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നു സമ്മേളനത്തിന്റെ തുടക്കം മുതൽ പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ആഭ്യന്തരമന്ത്രി മറുപടി പറയുമെന്ന നിലപാടാണ് സർക്കാർ ആവർത്തിക്കുന്നത്. അവിശ്വാസപ്രമേയ നീക്കം സംബന്ധിച്ച് മുഖ്യ പ്രതിപക്ഷപാർട്ടികളുടെ നേതാക്കൾ ഇന്നലെ ചർച്ച നടത്തിയിരുന്നു. 

ഡിഎംകെ എംപി തിരുച്ചി ശിവ, ആർജെഡി എംപി മനോജ് കുമാർ ‍ഝാ, കോൺഗ്രസ് എംപിമാരായ രാജീവ് ശുക്ല, രഞ്ജീത് രഞ്ജൻ, എഎപി എംപി രാഘവ് ഛദ്ദ എന്നിവർ സഭ നിർത്തിവച്ച് മണിപ്പുർ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് നൽകി. സഭയിൽ ഇതു മായ് ബന്ധപ്പെട്ട വാക്ക് പേര് നടക്കുകയാണിപ്പോൾ.

Continue Reading