Connect with us

Education

പ്ലസ് വൺ താത്ക്കാലിക ബാച്ചുകൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

Published

on

തിരുവനന്തപുരം: പ്ലസ് വൺ താത്ക്കാലിക ബാച്ചുകൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വടക്കൻ ജില്ലകളിൽ 97 താത്ക്കാലിക ബാച്ചുകൾ അനുവദിച്ചു. മലപ്പുറം ജില്ലയിലാണ് കൂടുതൽ. 50 ബാച്ചുകളാണ് ജില്ലയിൽ അനുവദിച്ചത്.

കാസർകോട് പതിനഞ്ചും, കോഴിക്കോട് പതിനൊന്നും, കണ്ണൂർ പത്തും, വയനാടും പാലക്കാടും നാല് വീതവും താത്ക്കാലിക ബാച്ചുകളാണ് അനുവദിച്ചത്. ‘ഫുൾ എ പ്ലസ് ലഭിച്ചവർക്ക് പോലും പ്രവേശനം കിട്ടിയില്ലെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചാരണമുണ്ടായി. മലപ്പുറത്തെ കുട്ടികൾക്ക് അൺ എയിഡഡ് സ്ഥാപനങ്ങൾ ചേരേണ്ടിവരുന്നെന്നായിരുന്നു ചിലർ പറഞ്ഞത്. മലപ്പുറത്ത് അൺ എയ്ഡഡ് സ്‌കൂളുകളിൽ 90 ശതമാനവും അനുവദിച്ചത് യു ഡി എഫ് ഭരണകാലത്താണ്.അവിടെ ചേരേണ്ടെന്നാണ് അവർ പറയുന്നത്. മലബാറിൽ ഏറ്റവും അധികം സർക്കാർ വിദ്യാലയങ്ങൾ കൊണ്ടുവന്നത് എൽ ഡി എഫ് സർക്കാരിന്റെ കാലത്താണ്. 1990ന് ശേഷം മുസ്ലീം ലീഗ് 15 വർഷം പൊതുവിദ്യാഭ്യാസം ഭരിച്ചവരാണ്. അന്നൊന്നും ചെറുവിരൽ പോലും അനക്കാത്തവർ ഇപ്പോൾ രാഷ്ട്രീയ മുദ്രാവാക്യങ്ങളുമായി വന്നിരിക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

Continue Reading