Crime
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരിയുടെ വ്യാജ ബോംബ് ഭീഷണി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരിയുടെ വ്യാജ ബോംബ് ഭീഷണി. തൃശൂർ സ്വദേശിനിയാണ് ഭീഷണി മുഴക്കിയത്. യുവതിയെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. ബോംബ് ഭീഷണി മൂലം മുംബയിലേക്കുള്ള വിമാനം പുറപ്പെടാൻ വൈകി.
മുംബയിലേക്ക് പോകാൻ എത്തിയതായിരുന്നു യുവതി. പരിശോധനയ്ക്കിടെ ബാഗിൽ ബോംബുണ്ടെന്ന് പറഞ്ഞു. തുടർന്ന് അധികൃതർ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല.