Crime
രാഹുലിന്റെ വിധിക്ക് സ്‌റ്റേ. എം.പി സ്ഥാനം തിരിച്ച് കിട്ടും.കുറ്റക്കാരനല്ലെന്ന കണ്ടെത്തല്‍ ഇല്ലാതായി

ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് അനുകൂല വിധി. രാഹലിന് സൂറത്ത് ഹൈക്കോടതി വിധിച്ച ശിക്ഷാവിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു.അപകീര്‍ത്തി പരാമര്‍ശം നടത്തിയിട്ടില്ലെന്നും അതിനാല്‍ത്തന്നെ മാപ്പ് പറയേണ്ട കാര്യമില്ലെന്നും കാണിച്ചാണ് രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഇതോടെ രാഹുലിന്റെ എം.പി സ്ഥാനം നിലനില്‍ക്കും.
രാഹുല്‍ ഗാന്ധിക്ക് വേണ്ടി അഭിഷേക് സംിഗ്‌വി യാണ് ഹാജരായത.് വാദത്തിന് വേണ്ടി ഇരു വിഭാഗത്തിനും 15 മിനിറ്റ് കോടതി അനുവദിച്ചിരുന്നു. വാദം രാഷട്രീയമാക്കരുതെന്ന് കോടതി ഇരു വിഭാഗത്തിനും മുന്നറിയിപ്പ് നല്‍കിയിരുന്നു. സാക്ഷികള്‍ പോലും അപകീര്‍ത്തി പരാമര്‍ശമല്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് ജസ്റ്റിസ് ഗവായ് പ്രതിഭാഗത്തെ ഓര്‍മ്മിപ്പിച്ചു.പരാതിക്കാരനായ പൂര്‍ണ്ണേഷ് മോദിയുടെ പേരില്‍ ആദ്യം മോദിയെന്ന നാമം ഉണ്ടായിരുന്നില്ലെന്നും പരാതി ഉന്നയിക്കുന്നവര്‍ മുഴുവന്‍ ബി.ജെ.പിക്കരാണെന്നും അഭിഷേക്‌സിംഗ്‌വി ചൂണ്ടിക്കാട്ടി.രാഹുലിനെ നിശബ്ദനാക്കുകയാണ് ലക്ഷ്യമെന്നും സിംഗ്‌വി കൂട്ടിച്ചേര്‍ത്തു.എന്നാല്‍ അപകീര്‍ത്തി പരാമര്‍ശം എന്നതില്‍ സംശയമില്ലെന്ന് പരാതിക്കാരന്റെ അഭിഭാഷകന്‍ പറഞ്ഞു.
വായനാട് ലോകസഭാ മണ്ഡലത്തില്‍ എം.പിയില്ലെന്ന കാര്യം കോടതി പ്രത്യേകം ചൂണ്ടിക്കാട്ടി. അവിടെയുള്ള വോട്ടര്‍മാരുടെ അവകാശം കൂടി കണക്കിലെടുത്താണ് കോടതി സുപ്രധാന വിധി പ്രഖ്യാപിച്ചത.് അതിന് പുറമെ അപകീര്‍ത്തി കേസില്‍ പരമാവധി ശിക്ഷയായ 2 വര്‍ഷത്തെ തടവ് ശിക്ഷ നല്‍കിയത് എന്തിനെന്ന ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
മോദി പരാമര്‍ശത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം കോടതി അംഗീകരിച്ചതോടെ എം പി സ്ഥാനം തിരിച്ചുകിട്ടും.
ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ് അധ്യക്ഷനായ പി.എസ്. നരസിംഹ,സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത.് . മാനനഷ്ടക്കേസില്‍ സൂറത്തിലെ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതി കഴിഞ്ഞ മാര്‍ച്ചിലാണ് രാഹുലിന് രണ്ടുവര്‍ഷം തടവ് വിധിച്ചത്.