Connect with us

Crime

ഷംസീർ ഖേദം പ്രകടിപ്പിക്കണമെന്ന് ശിവഗിരി ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ

Published

on

വർക്കല: വിവാദ പരാമർശത്തിൽ സ്പീക്കർ എ എൻ ഷംസീർ ഖേദം പ്രകടിപ്പിക്കണമെന്ന് ശിവഗിരി ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു. മിത്ത് പരാമർശം വിശ്വാസികളെ വേദനിപ്പിച്ചെന്നും ഇക്കാര്യത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ സന്നദ്ധമാണെന്നും അദ്ദേഹം
പറഞ്ഞു.

സ്പീക്കറുടേത് മന:പൂർവം നടത്തിയ പരാമർശമായിരിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും പ്രസംഗത്തിനിടയിൽ വന്നുപോയതായിരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിശ്വാസികൾക്ക് വേദനിച്ചതുകൊണ്ടായിരിക്കാം പ്രതിഷേധമുണ്ടായതെന്നും അവരെ കുറ്റം പറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളീയ സമൂഹം കലുഷിതമാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശാസ്ത്രബോധം വളർത്താമെന്ന് സ്പീക്കർക്ക് പറയാമെങ്കിലും ഇത്തരം വിഷയങ്ങൾ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നും സച്ചിദാനന്ദ സ്വാമികൾ ഓർമ്മിപ്പിച്ചു

Continue Reading