KERALA
എം.വി ഗോവിന്ദന്റെ നിലപാട് മാറ്റത്തെ സ്വാഗതം ചെയ്യുന്നു ഇനി പ്രശ്‌നം കൂടുതല്‍ വഷളാക്കാതെ സ്പീക്കര്‍ നിലപാട് തിരുത്തണം
തിരുവനന്തപുരം: ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്ന എം.വി ഗോവിന്ദന്റെ നിലപാട് മാറ്റത്തെ സ്വാഗതം ചെയ്ത് മുതിര്‍ന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇനി പ്രശ്‌നം കൂടുതല്‍ വഷളാക്കാതെ സ്പീക്കര്‍ നിലപാട് തിരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
എം.വി ഗോവിന്ദന്‍ ഡല്‍ഹിയില്‍ ചെന്നപ്പോള്‍ കവാത്ത് മറന്നത് നല്ലകാര്യമാണ്. ഒരു തെറ്റായ നിലപാട് തിരുത്തുന്നത് നല്ലതാണ്. യഥാര്‍ഥ വിശ്വാസികളോടൊപ്പം താന്‍ നില്‍ക്കുകയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഇതേ നിലപാട് സ്പീക്കറും സ്വീകരിക്കണം. വൈകിയാണെങ്കിലും സി.പി.എമ്മിന് വിവേകമുണ്ടാകുന്നു. പാര്‍ട്ടി സെക്രട്ടറി തന്നെ നിലപാട് തിരുത്തി.ഏത് സമൂഹത്തിന്റെ വിശ്വാസമാണെങ്കിലും അതിനെ ബഹുമാനിക്കണം. ബഹുമാനിച്ചില്ലെങ്കിലും അപമാനിക്കാതിരിക്കാനുള്ള ബോധം എല്ലാവരും കാണിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ ബി.ജെ.പിയും സി.പിഎമ്മും നടത്തിയത് തെറ്റായ രാഷ്ട്രീയമാണ്. ഇവര്‍ വര്‍ഗീയ ധ്രൂവീകരണത്തിന് വേണ്ടി ശ്രമിക്കുകയാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ചേരി തിരിവുണ്ടാക്കാനുള്ള ശ്രമം ജനങ്ങൾ തിരിച്ചറിയുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
“
