Connect with us

Crime

കുൽഗ്രാമിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് വീരമൃത്യു

Published

on

.

ശ്രീനഗർ: ജമ്മു കാശ്മീരിലെ കുൽഗ്രാമിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. ഹലാൻ വനമേഖലയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരർക്കായി തെരച്ചിൽ തുടരുന്നു.ഹലാൻ വനമേഖലയിൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരത്തെത്തുടർന്ന് സുരക്ഷാ സേന തെരച്ചിൽ നടത്തുകയായിരുന്നു. ഭീകരർ വെടിയുതിർക്കുകയും സുരക്ഷാ സേന തിരിച്ചടിക്കുകയും ചെയ്തു. ഇതിനിടെയാണ് സൈനികർക്ക് വെടിയേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീരമൃത്യുവരിച്ച സൈനികരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Continue Reading