Connect with us

Crime

ഷംസീറിന്റെ മിത്ത് വിവാദത്തിൽ തുടർ പ്രക്ഷോഭത്തിന് എൻഎസ്എസ്.

Published

on

തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീർ നടത്തിയ മിത്ത് വിവാദത്തിൽ തുടർ പ്രക്ഷോഭത്തിന് എൻഎസ്എസ്. ഞായറാഴ്ച ഡയറക്‌ടർ യോഗം ചേരും. ഗണപതി പരാമർശത്തിൽ സ്പീക്കർ മാപ്പ് പറയണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് എൻഎസ്എസ്. തുടർ സമര രീതികൾ നാളെ ചേരുന്ന യോഗത്തിൽ തീരുമാനിക്കും.

അതേസമയം, സ്പീക്കര്‍ എ.എന്‍. ഷംസീറിന്‍റെ ഗണപതി പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടത്തിയ നാമജപ ഘോഷയാത്രയ്‌ക്കെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി എന്‍എസ്എസ് . സ്പീക്കരുടെ മിത്ത് പരാമര്‍ശത്തിനെതിരായ നിയമ നടപടിയും എന്‍എസ്എസ് ആലോചിക്കുന്നുണ്ട്.

Continue Reading