Crime
നാമജപയാത്രയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍ നടപടികള്‍ ഒരു മാസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്

“
കൊച്ചി: സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ ഗണപതി വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് എന്‍എസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ അനുകൂല ഉത്തരവ്. കേസുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ക്ക് നാല് ആഴ്ചത്തേക്കാണ് സ്റ്റേ.
നിയമവിരുദ്ധമായാണ് തങ്ങള്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംഗീത് കുമാര്‍ ഹര്‍ജി നല്‍കിയത്. നാമജപ യാത്ര സംഘടിപ്പിച്ചത് ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ലെന്നും കേസ് അനാവശ്യമാണെന്നും എന്‍എസ്എസ് കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചായിരുന്നു കോടതി തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തത്. ഇതിനിടെ എന്‍എസ്എസിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് കോടതി പരിഗണിച്ചില്ല.”