Connect with us

KERALA

പുതുപ്പള്ളി  ഉപതെരഞ്ഞടുപ്പ് തീയ്യതി മാറ്റണമെന്ന് എൽ.ഡി.എഫ്

Published

on

കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ അതിവേഗം ഉപതെരഞ്ഞടുപ്പ് പ്രഖ്യാപിച്ചതിൽ അതൃപ്തി പ്രകടമാക്കി എൽഡിഎഫും രംഗത്തുവന്നു. ഓണം, അയ്യങ്കാളി- ശ്രീനാരായണഗുരു ജയന്തി, മണർകാട് പെരുനാൾ തുടങ്ങിയ ആഘോഷങ്ങൾ പരിഗണിക്കാതെയാണ് കമ്മീഷന്‍റെ പ്രഖ്യാപനം. അതിനാൽ തന്നെ പോളിങ്- വോട്ടെണ്ണൽ തീയതികൾ മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതായി സിപിഎം നേതാവും മന്ത്രിയുമായ വി.എൻ. വാസവൻ അറിയിച്ചു.

ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങുകൾ പോലും പൂർത്തിയാകുന്നതിനു മുൻപുള്ള പ്രഖ്യാപനം അസാധാരണമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ആവശ്യപ്പെട്ടിട്ടും കമ്മീഷൻ വിഷയം പരിഗണിച്ചില്ല. അതിനാലാണു പരാതി അയച്ചതെന്നും മന്ത്രി വ്യക്തമാക്കി. മണർകാട് പള്ളിപ്പെരുനാൾ സമയത്ത് വൻ തിരക്കാട് പുതുപ്പള്ളിയിൽ. നിരവധി ബൂത്തുകളും പള്ളിക്ക് ചുറ്റുമുണ്ട്. ഈ ബൂത്തുകൾ പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടാകും. വൻ ഗതാഗതക്കുരുക്കും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading