Crime
ബിനീഷ് കോടിയേരിക്കെതിരായ വിചാരണ കോടതി നടപടികൾ സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി

ബെംഗളൂരു: കള്ളപ്പണം വെളിപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്കെതിരായ വിചാരണ കോടതി നടപടികൾ സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി. ബിനീഷിനെതിരായ ഇഡിയുടെ കേസ് നിലനിൽക്കില്ലെന്നാണ് കർണാടക ഹൈക്കോടതി നിരീക്ഷിച്ചു.
ബിനീഷിനെതിരായ കേസ് സ്റ്റേ ചെയ്തതോടെ ഹൈക്കോടതി വാദം അവസാനിക്കുന്നത് വരെ ബിനീഷിന് വിചാരണക്കോടതിയിൽ ഹാജരാകേണ്ടതില്ല. നേരത്തെ കോസിൽ നിന്നും ഒഴിവാക്കി തരണമെന്നാവശ്യപ്പെട്ട് ബിനീഷ് നൽകിയ വിടുതൽ ഹർജി വിചാരണ കോടതി തള്ളിയിരുന്നു. തുടർന്നാണ് ബിനീഷ് ഹൈക്കോടതിയെ സമീപിച്ചത്.”