Connect with us

KERALA

ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനെതിരേ തരംതാണ ആരോപണം സിപിഎം മൂന്നാംകിട നേതാക്കന്മാരെക്കൊണ്ട് ഉന്നയിപ്പിക്കുന്നു

Published

on

കോട്ടയം: ഉമ്മൻ ചാണ്ടിക്ക് സാധ്യമായ ചികിത്സകൾ നൽകിയിരുന്നെന്ന് പ്രതിപക്ഷ നേതവ് വി.ഡി. സതീശൻ. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ സ്ഥാനാർഥിയായതിനു പിന്നാലെ സിപിഎം അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനെതിരേ തരംതാണ ആരോപണം സിപിഎം മൂന്നാംകിട നേതാക്കന്മാരെക്കൊണ്ട് ഉന്നയിപ്പിക്കുകയാണെന്നും അവരോട് മറുപടി പറയാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ഉമ്മൻചാണ്ടിയുടെ ചികിത്സ ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പ്രത്യേക ഇടപെടൽ നടത്തേണ്ടി വന്നതിന്‍റെ ഉത്തരവാദിത്തം പ്രതിപക്ഷ നേതാവിനും ഉണ്ടെന്ന സിപിഎമ്മിന്‍റെ കോട്ടയം ജില്ലാ കമ്മിറ്റി അംഗം അനിൽകുമാർ ആരോപണം ഉന്നയിച്ചിരുന്നു. അതിന് മറുപടി പറയുകയായികുന്നു അദ്ദേഹം.

ഉമ്മൻ ചാണ്ടിയുടെ കാര്യങ്ങൾ കുടുംബവും പാർട്ടിയും കൃത്യമായി നിർവഹിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും അടക്കം നിരന്തരമായി അദ്ദേഹത്തിന്‍റെ വിവരങ്ങൾ അന്വേഷിക്കുമായിരുന്നെന്നും സതീശൻ പറഞ്ഞു. പുതുപ്പള്ളിയെ രാഷട്രീയ പരമായി നേരിടുമെന്നാണ് സിപിഎം പറഞ്ഞത്. എന്നിട്ടിപ്പോൾ പള്ളി, പ്രാർഥന, ചികിത്സ എന്നിവയെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Continue Reading