KERALA
ചാണ്ടി ഉമ്മനെ നേരിടാൻ ജയ്ക്ക് സി.തോമസ്

“തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പുതുപ്പള്ളിയിൽ ഇടതു മുന്നണി സ്ഥാനാർഥിയായി ജയ്ക് സി തോമസിനെ സിപിഎം തീരുമാനിച്ചു. ഇന്നു ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റാണ് വിഷയത്തിൽ അന്തിമ തീരുമാനം എടുത്തത്.. പുതുപ്പള്ളിയിൽ ജയ്ക്കിന് ഇത് മൂന്നാം മത്സരമാണ്. രണ്ടു തവണ ഉമ്മൻ ചാണ്ടിയെ നേരിട്ട ജയ്ക്ക് തന്നെ ചാണ്ടി ഉമ്മനെ നേരിടാൻ പാർട്ടി കളത്തിൽ ഇറക്കുകയായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാവും