Connect with us

KERALA

തദ്ദേശ സ്ഥാപന വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം

Published

on

.

തിരുവനന്തപുരം: സംസ്ഥാനത്തെ 17 തദ്ദേശ സ്ഥാപന വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം. യുഡിഎഫ് 9 വാർഡുകളിലും എൽഡിഎഫ് 7 വാർഡുകളും വിജയിച്ചു. കൊല്ലത്ത് സിപിഎം സീറ്റിൽ ബിജെപി അട്ടിമറി വിജയം സ്വന്തമാക്കി.

എറണാകുളത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന നാലിടത്തും യുഡിഎഫ് വിജയിച്ചു. ഇതില്‍ രണ്ടു വാര്‍ഡുകള്‍ എല്‍ഡിഎഫിന്‍റെ കയ്യില്‍ നിന്നും പിടിച്ചെടുത്തതാണ്. ഏഴിക്കര, വടക്കേക്കര, പള്ളിപ്പുറം, മൂക്കന്നൂര്‍ പഞ്ചായത്തുകളിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. പള്ളിപ്പുറം പഞ്ചായത്തിലെ പത്താം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.

കൊല്ലത്തും പാലക്കാടും എൽഡിഎഫ് ഓരോ വാർഡുകൾ പിടിച്ചെടുത്തു. തെന്മല ഒറ്റക്കല്‍ വാര്‍ഡും പാലക്കാട് പൂക്കോട്ടുകാവ് താനിക്കുന്ന് വാര്‍ഡുമാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. തെന്മല ഒറ്റക്കല്‍ വാര്‍ഡില്‍ എല്‍ഡിഎഫിലെ അനുപമ 34 വോട്ടിന് വിജയിച്ചു. പാലക്കാട് പൂക്കോട്ടുകാവ് പഞ്ചായത്തിലെ താനിക്കുന്ന് വാര്‍ഡില്‍ സിപിഎമ്മിന്‍റെ പി. മനോജ് 303 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കഴിഞ്ഞ തവണ മനോജ് കോണ്‍ഗ്രസ് ടിക്കറ്റില്‍ പഞ്ചായത്തിലേക്ക് വിജയിച്ചിരുന്നു. പിന്നീട് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് സിപിഎമ്മില്‍ ചേരുകയായിരുന്നു.

Continue Reading