Connect with us

KERALA

ജെയ്ക് സി. തോമസ് പത്രിക സമർപ്പിച്ചു.ചാണ്ടി ഉമ്മനും എൻ.ഡി.എ. സ്ഥാനാർഥി ലിജിൻലാലും വ്യാഴാഴ്‌ച പത്രിക നൽകും.

Published

on

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥി ജെയ്ക് സി. തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു. കോട്ടയം ആർ.ഡി.ഒ. മുമ്പാകെയാണ്‌ പത്രിക സമപ്പിച്ചത്. എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി.എൻ. വാസവൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ. അനിൽകുമാർ അടക്കമുള്ളവർ പുതുപ്പള്ളിയിൽ എത്തിയിട്ടുണ്ട്.

യു.ഡി.എഫ്‌. സ്ഥാനാർഥി ചാണ്ടി ഉമ്മനും എൻ.ഡി.എ. സ്ഥാനാർഥി ലിജിൻലാലും വ്യാഴാഴ്‌ച നാമനിർദേശപത്രിക നൽകും. ഇരുവരും രാവിലെ 11.30-ന്‌ പാമ്പാടി ബി.ഡി.ഒ. മുമ്പാകെ പത്രിക നൽകുമെന്നാണ്‌ അറിയിച്ചിട്ടുള്ളത്‌.

Continue Reading