Crime
ശാന്തന്‍പാറയില്‍ പാര്‍ട്ടി ഓഫീസ് നിർമ്മാണവുമായ് മുന്നോട്ടുപോയ സി.പി.എമ്മിനെതിരേ നടപടിയെടുത്ത് ഹൈക്കോടതി. സി.പി.എം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസിനെതിരേ കോടതിയലക്ഷ്യ നടപടി
ശാന്തന്‍പാറയില്‍ പാര്‍ട്ടി ഓഫീസ് നിർമ്മാണവുമായ് മുന്നോട്ടുപോയ സി.പി.എമ്മിനെതിരേ നടപടിയെടുത്ത് ഹൈക്കോടതി. സി.പി.എം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസിനെതിരേ കോടതിയലക്ഷ്യ നടപടി
കൊച്ചി: ഹൈക്കോടതി നിർമ്മാണം വിലക്കിയിട്ടും ശാന്തന്‍പാറയില്‍ പാര്‍ട്ടി ഓഫീസ് പ്രവൃത്തിയുമായ് മുന്നോട്ടുപോയ സി.പി.എമ്മിനെതിരേ നടപടിയെടുത്ത് ഹൈക്കോടതി. സി.പി.എം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസിനെതിരേ കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതി ഉത്തരവിട്ടു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഈ കെട്ടിടം സിപിഎം ഉപയോഗിക്കുന്നതും ഹൈക്കോടതി വിലക്കി.
റവന്യൂ വകുപ്പിന്റെ എന്‍.ഒ.സി ഇല്ലാതെ ശാന്തന്‍പാറ ഏരിയ കമ്മിറ്റി ഓഫീസിന്റെ അടക്കമുള്ള സിപിഎം പാര്‍ട്ടി ഓഫീസുകളുടെ നിര്‍മാണം അടിയന്തരമായി തടയാന്‍ ചൊവ്വാഴ്ചയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവിട്ടത്. എന്നാല്‍ ഉത്തരവു വന്നശേഷവും രാത്രിയിലും ഓഫീസ് നിര്‍മാണം തുടര്‍ന്നു. ഉത്തരവ് രേഖാമൂലം ലഭിച്ചില്ലെന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. ഇരുപതിലേറെ തൊഴിലാളികളെ എത്തിച്ച് രാത്രി ഏഴിന് തുടങ്ങിയ നിര്‍മാണം ബുധനാഴ്ച പുലര്‍ച്ചെ നാലോടെയാണ് അവസാനിപ്പിച്ചത്.
ബുധനാഴ്ച റവന്യൂ വകുപ്പ് വീണ്ടും നിരോധന ഉത്തരവ് നല്‍കി. നിര്‍മാണം നിര്‍ത്താനും തല്‍സ്ഥിതി തുടരാനും ആവശ്യപ്പെട്ടാണ് ശാന്തന്‍പാറ വില്ലേജ് ഓഫീസര്‍ നിരോധന ഉത്തരവുനല്‍കിയത്. ഉടുമ്പന്‍ചോല ഭൂരേഖ തഹസില്‍ദാരുടെ നിര്‍ദേശാനുസരണം വില്ലേജ് ഓഫീസര്‍ ശാന്തന്‍പാറയിലെത്തി ലോക്കല്‍ സെക്രട്ടറിക്ക് ഉത്തരവ് കൈമാറി. നിര്‍മാണം നടക്കുന്നില്ലെന്ന് ഉറപ്പാക്കാനും നിരീക്ഷണം നടത്താനും പോലീസിനും കത്തുനല്‍കിയിരുന്നു.
