Connect with us

Crime

മിച്ചഭൂമി കേസ്; പി.വി. അൻവറിന് രേഖകൾ സമർപ്പിക്കാനുള്ള സമയം നീട്ടി നൽകി ലാൻഡ് ബോർഡ്

Published

on

കൊച്ചി: മിച്ചഭൂമി കേസിൽ നിലമ്പൂർ എംഎൽഎ പി.വി. അൻവറിന് രേഖകൾ ഹാജരാക്കാൻ സമയം നീട്ടി നൽകി ലാൻഡ് ബോർഡ്. അൻവറിന്‍റെ പക്കൽ 19 ഏക്കർ അധിക ഭൂമി ഉണ്ടെന്ന റിപ്പോർട്ട് തെറ്റാണെന്നും, പങ്കാളിത്ത വ്യവസ്ഥയിൽ നടത്തുന്ന സ്ഥാപനങ്ങളുടെ ഉൾപ്പടെയുള്ള വസ്തു മിച്ചഭൂമിയിൽ ഉൾപെടുത്തിതായതായും അൻവറിന്‍റെ അഭിഭാഷകൻ വാദിച്ചതിനെ തുടർന്നാണ് സമയം നീട്ടി നൽകിയത്.

സെപ്റ്റംബർ 7 വരെയാണ് സമയം നൽകിയിരിക്കുന്നത്. അതേസമയം തന്‍റെ പക്കലുള്ള ഭൂമിയെക്കുറിച്ച് വെളിപ്പെടുത്താൻ തയാറായിട്ടില്ലെന്ന് പരാതിക്കാരൻ കെ.വി. ഷാജി ലാൻഡ് ബോർഡിനെ അറിയിച്ചു.”

Continue Reading