Connect with us

KERALA

ഒന്നിനോടും പ്രതികരിക്കാത്ത അപൂർവ ജീവി വിവാദങ്ങളിലോ അഴിമതി ആരോപണങ്ങളിലോ ഒന്നും മുഖ്യമന്ത്രി ഇതുവരയും പ്രതികരിച്ചിട്ടില്ല’

Published

on

കൊച്ചി: വിവാദങ്ങളിൽ പ്രതികരിക്കാതെ മുന്നോട്ടു പോവുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഒന്നിനോടും പ്രതികരിക്കാത്ത അപൂർവ ജീവിയാണ് മുഖ്യമന്ത്രിയെന്നായിരുന്നു സുധാകരന്‍റെ പരിഹാസം. മകൾക്കെതിരേ ഇത്രയധികം ഗുരുതരമായ ആരോപണങ്ങൾ വന്നിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. തനിക്കിതൊന്നും ബാധകമല്ലെന്ന നിലപാടിലാണ് പിണറായി വിജയനെന്നും സുധാകരൻ കുറ്റപ്പെടുത്തി.

ഇടത് മുന്നണി സർക്കാരിനോ സിപിഎമ്മിനോ എതിരേ ഉയർന്ന വിവാദങ്ങളിലോ അഴിമതി ആരോപണങ്ങളിലോ ഒന്നും മുഖ്യമന്ത്രി ഇതുവരയും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ മകൾ വീണാ വിജയനെതിരേ മാസപ്പടി വാങ്ങിയെന്ന ആരോപണങ്ങളുമുയർന്നിരുന്നു. എന്നാൽ, വിഷയത്തിൽ പ്രതികരിക്കാൻ പിണറായി തയ്യാറായില്ല.

വാ തുറന്നാൽ കള്ളം മാത്രം പറയുന്ന പാർട്ടിയാണ് സിപിഎം, പക്ഷേ കരിവന്നൂർ ബാങ്ക് തട്ടിപ്പിൽ കുടുങ്ങിപ്പോയെന്നും സുധാകരൻ ആരോപിച്ചു. കരുവണ്ണൂരിൽ വലിയ തട്ടിപ്പാണ് നടന്നത്. സിപിഎം നേതാവും മുൻ മന്ത്രിയുമായ എ.സി. മൊയ്തീൻ പ്രതിയാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. അന്വേഷണം നടക്കട്ടെ, കുറ്റക്കാരെ പുറത്തു കൊണ്ടുവരട്ടെയെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.”

Continue Reading