KERALA
മാനന്തവാടി തലപ്പുഴയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒൻപത് മരണം മൂന്ന് പേരുടെ നില ഗുരുതരം

മാനന്തവാടി: തേയിലനുള്ളാൻ പോയ തോട്ടം തൊഴിലാളികളുടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒൻപത് മരണം. മാനന്തവാടി തലപ്പുഴ കണ്ണോത്ത്മലയ്‌ക്ക് സമീപമാണ് വലിയ അപകടമുണ്ടായത്. നിറയെ പാറക്കെട്ടുള്ള കൊക്കയിലേക്കാണ് ജീപ്പ് മറിഞ്ഞത്. വാഹനം പൂർണമായി തകർന്നു. 30 മീറ്റർ താഴേക്കാണ് ജീപ്പ് വീണത്. പരിക്കേറ്റ മൂന്നുപേ രുടെയും നില അതീവ ഗുരുതരമാണ്. വാഹനം ഓടിച്ചിരുന്ന മണിയ്‌ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.ജീപ്പിലാകെ 12 പേരാണ് ഉണ്ടായിരുന്നത്. ഇവരെല്ലാം ഡിടിടിസി കമ്പനി ജീവനക്കാരായിരുന്നു.
വയാനാട് സ്വദേശികളാണ് മരിച്ചവരെല്ലാം. റാണി, ശാന്തി, ചിന്നമ്മ,ലീല എന്നിവർ മരിച്ചതായാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഡ്രൈവറൊഴികെ യാത്രക്കാരെല്ലാവരും സ്ത്രീകളാണ് എന്നാണ് സൂചന. 3.30ഓടെ ജോലി കഴിഞ്ഞ് തൊഴിലാളികൾ മടങ്ങുംവഴിയാണ് അപകടമുണ്ടായത്. വനംമന്ത്രി എ.കെ ശശീന്ദ്രൻ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്”
ഡ്രൈവർ മണി ഉൾപ്പെടെ മൂന്ന് പേർക്കാണ്.ഗുരുതരമായി പരിക്കേറ്റത്