Connect with us

Gulf

ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ തലശേരി സ്വദേശി ഉൾപ്പെടെ നാല് മലയാളികൾ മരിച്ചു

Published

on

ബഹ്റൈൻ :ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ നാലു മലയാളികൾ ഉൾപ്പെടെ അഞ്ച് മരണം. മുഹറഖിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരായ അഞ്ചു പേരാണ് മരിച്ചത്.തലശേരി സ്വദേശി അഖിൽ രഘു കോഴിക്കോട് സ്വദേശി വി.പി. മഹേഷ്, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, എന്നിവരാണ് മരിച്ച മലയാളികൾ. തെലങ്കാന സ്വദേശി സുമൻ രാജണ്ണയാണ് മരിച്ച മറ്റൊരാൾ .

ഇവർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. സൽമാബാദിൽനിന്ന് മുഹറഖിലേക്കു പോകുമ്പോഴാണ് സംഘം അപകടത്തിൽപ്പെട്ടത്.

Continue Reading