Connect with us

KERALA

ബി ജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ.സമദൂര നിലപാടുതന്നെ

Published

on

ബി ജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ.സമദൂര നിലപാടുതന്നെ

കോട്ടയം: പുതുപ്പള്ളിയിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബി ജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. എൻ എസ് എസ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. ഉപതിരഞ്ഞെടുപ്പിൽ രാഷ്‌ട്രീയമായി സമദൂര നിലപാടുതന്നെയാണ് എൻ എസ് എസിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

‘എൻ എസ് എസ് ചരിത്രത്തിലാദ്യമായി സമദൂരസിദ്ധാന്തം ഉപേക്ഷിച്ചെന്നും പുതുപ്പള്ളിയിൽ ബി ജെ പി ക്ക് പിന്തുണ പ്രഖ്യാപിച്ചെന്നും ഒരു ഓൺലൈൻ ചാനലിൽവന്ന വാർത്ത തികച്ചും അടിസ്ഥാനരഹിതമാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും രാഷ്ട്രീയമായി സമദൂര നിലപാടുതന്നെയാണ് എൻ എസ് എസിനുള്ളത്. എൻ എസ് എസ് പ്രവർത്തകർക്ക് അവരുടേതായ രാഷ്ട്രീയത്തിൽ വിശ്വസിക്കാനും വോട്ടുചെയ്യാനും അവകാശമുണ്ട്. അതുകൊണ്ട് എൻ എസ് എസ് ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിക്ക് പിന്തുണ നൽകി എന്നർത്ഥമില്ല’- പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

Continue Reading