Connect with us

Entertainment

വാഹനാപകടത്തിൽ നടനും സംവിധായകനുമായ ജോയ് മാത്യുവിന് പരിക്ക്

Published

on

തൃശൂർ: വാഹനാപകടത്തിൽ നടനും സംവിധായകനുമായ ജോയ് മാത്യുവിന് പരിക്ക്. ചാവക്കാട്- പൊന്നാനി ദേശീയ പാത66 മന്ദലാംകുന്നിലായിരുന്നു അപകടം. ജോയ് മാത്യു സഞ്ചരിച്ച കാറും പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

കോഴിക്കോട് നിന്ന് എറണാകുളത്തേയ്ക്ക് പോവുകയായിരുന്നു ജോയ് മാത്യു. അപകടത്തിൽനടൻ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൽ കുടുങ്ങിയ ഡ്രൈവറെ വാഹനത്തിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് നാട്ടുകാർ പുറത്തെടുത്തത്. പരിക്കേറ്റ ജോയ് മാത്യുവിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading