Connect with us

KERALA

പുതുപ്പള്ളിയിൽ പോളിംഗ് പുരോഗമിക്കുന്നു. ആദ്യ രണ്ട് മണിക്കൂർ പൂർത്തിയാകുമ്പോൾ 11  ശതമാനം പോളിംഗ്

Published

on

കോട്ടയം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പുതുപ്പള്ളിയിൽ പോളിംഗ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണിക്കുതന്നെ വോട്ടെടുപ്പ് ആരംഭിച്ചു. മഴ ഭീഷണിയിലും കന്നി വോട്ടർമാരും പ്രായമായവരും അടക്കം വോട്ട് ചെയ്യാനെത്തി. ആദ്യ രണ്ട് മണിക്കൂർ പൂർത്തിയാകുമ്പോൾ 11  ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. എല്ലാ ബൂത്തിലും നീണ്ട നിര തന്നെയുണ്ട്.

ഇടതുസ്ഥാനാർത്ഥി ജെയ്‌‌ക്ക് സി തോമസ് വോട്ട് രേഖപ്പെടുത്താൻ കണയംകുന്ന് യു പി സ്‌കൂളിലെത്തി വോട്ട് ചെയ്തു. പിതാവിന്റെ കല്ലറയിലെത്തി പ്രാർത്ഥിച്ചതിനുശേഷമാണ് വോട്ട് രേഖപ്പെടുത്താൻ ജെയ്‌ക്ക് എത്തിയത്.

എട്ടു പഞ്ചായത്തുകളിലായി 182 ബൂത്തുകളുണ്ട്. മൂന്ന് മുന്നണി സ്ഥാനാർത്ഥികളും, ആം ആദ്മി പ്രതിനിധിയും, മൂന്ന് സ്വതന്ത്രരുമുൾപ്പെടെ ഏഴ് പേരാണ് മത്സിക്കുന്നത്. സെപ്‌തംബർ എട്ടിനാണ് വോട്ടെണ്ണൽ. ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തുന്നത്. എൻ.ഡി.എ സ്ഥാനാർത്ഥി ലിജിൻ ലാലിന് മണ്ഡലത്തിൽ വോട്ടില്ല.

Continue Reading