NATIONAL
കേരള പിറവി ദിനത്തിൽ കേരളത്തിന്റെ പുരോഗതിക്കായി പ്രാര്‍ത്ഥിച്ച് നരേന്ദ്രമോദി

ന്യൂഡൽഹി: കേരളപ്പിറവി ദിനത്തിൽ മലയാളത്തിൽ കേരളത്തിന് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിന്റെ തുടർച്ചയായ പുരോഗതിക്ക് പ്രാർത്ഥിക്കുന്നു. ഇന്ത്യയുടെ വളർച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകൾ നൽകിയ, കേരളത്തിലെ ജനങ്ങൾക്ക് കേരളപ്പിറവി ദിനത്തിൽ ആശംസകൾ. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി കേരളത്തിന് ആശംസയർപ്പിച്ചത്.
കേരളത്തിന്റെ പ്രകൃതി ഭംഗി, ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ആളുകളെ ആകർഷിച്ചു കൊണ്ട്, കേരളത്തെ ഏറ്റവും പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നാക്കുന്നുവെന്നും നരേന്ദ്രമോദി ട്വീറ്റിൽ കുറിച്ചു. ട്വീറ്റിന് പിന്നാലെ നിരവധി പേർ ഇത് ഏറ്റെടുത്ത് രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.