Crime
എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ പ്രതിയെ സാഹസികമായി പിടികൂടി. 2017ൽ വയോധികയെ പീഡിപ്പിച്ച കേസിലും ഇയാൾ പ്രതി

എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ പ്രതിയെ സാഹസികമായി പിടികൂടി.
2017ൽ വയോധികയെ പീഡിപ്പിച്ച കേസിലും ഇയാൾ പ്രതി
കൊച്ചി: ആലുവയിൽ അതിഥി തൊഴിലാളിയുടെ എട്ട് വയസുള്ള മകളെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതിയെ സാഹസികമായി പിടികൂടി. തിരുവനന്തപുരം സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതിയെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. പ്രതി നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു. പാറശാല ചെങ്കൽ സ്വദേശിയായ ക്രിസ്റ്റിലാണ് അറസ്റ്റ് ചെയ്തത്. ആലുവയിലെ ബാറിന് സമീപം പോലീസിനെ കണ്ട പ്രതി ഓടി സമീപത്തെആറ്റിൽ ചാടുകയായിരുന്നു.. നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
2017ൽ വയോധികയെ പീഡിപ്പിച്ച കേസിൽ പ്രതിയായതോടെയാണ് ഇയാൽ നാട്ടിൽ നിന്ന് മുങ്ങിയത്. ഇയാൾ നാട്ടിൽ വന്നിട്ട് ഒന്നര വർഷത്തിലേറെയായെന്ന് നാട്ടുകാർ പറയുന്നു. ഇയാൾ മൃഗങ്ങളെ ഉപദ്രവിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. കുട്ടിക്കാലം മുതലെ മോഷണക്കേസുകളിൽ പ്രതിയാണ്.
ആലുവയിലെ വീട്ടിൽ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചശേഷം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. പുലർച്ചെ കുട്ടിയുടെ കരച്ചിൽ കേട്ട് ജനൽ തുറന്ന് നോക്കിയപ്പോഴാണ് നാട്ടുകാർ സംഭവം അറിയുന്നത്. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ ഒരാൾ കുട്ടിയുമായി പോകുന്നതാണ് കണ്ടത്. ഇയാൾ മർദിക്കുമെന്ന് കൈകൊണ്ട് കാണിച്ചതോടെ കുട്ടി കരച്ചിൽ നിർത്തുകയായിരുന്നു.പാന്റും ഷർട്ടും ധരിച്ച താടിയുള്ള ആളായിരുന്നു. സംശയം തോന്നി നാട്ടുകാരിൽ ഒരാൾ വീട്ടിലെ ലൈറ്റെല്ലാം ഇട്ടശേഷം ഒരു വടിയും ടോർച്ചും എടുത്ത് പുറത്തേക്കിറങ്ങി. പിന്നീട് തൊട്ടടുത്ത വീട്ടിലെ ആളുകളെയെല്ലാം വിളിച്ചുണർത്തി. പരിസരം മുഴുവൻ അന്വേഷിച്ചെങ്കിലും കനത്ത മഴയായതിനാൽ കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് കുട്ടി ഇവർക്ക് അരികിലേക്ക് ഓടിയെത്തുകയായിരുന്നു. കുട്ടി പൂർണമായും വിവസ്ത്രയായ നിലയിലായിരുന്നു. ശേഷം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.