KERALA
ഇത് പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞല്ല വലിയ കുഞ്ഞ്

കോട്ടയം: അയർക്കുന്നത്ത് തുടങ്ങിയ ഭൂരിപക്ഷത്തിൻ്റെ മുന്നേറ്റം പറയുന്ന പുതുപ്പള്ളി ജനവിധിയുടെ സൂചന വ്യക്തം. അയർക്കുന്നം പഞ്ചായത്തിൽ മാത്രം നേടിയ 6212 വോട്ടിന്റെ ഭൂരിപക്ഷം പറയുന്നത് ഭൂരിപക്ഷം 50000 കടക്കുമെന്നാണ്. നിലവിൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 15032. അഞ്ച് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി.
അങ്ങനെയെങ്കിൽ ജനവിധിയിൽ തെളിയുന്നത് ഉമ്മൻ ചാണ്ടി സഹതാപ തരംഗവും ഭരണവിരുദ്ധ തരംഗവും മാത്രം. ഭൂരിപക്ഷം 20000 ന് അപ്പുറം കടക്കുന്ന ഓരോ വോട്ടും ഭരണ വിരുദ്ധ തരംഗത്തിൻ്റെ കണക്കിൽ ഉൾപ്പെടുത്തേണ്ടി വരും. അത് പിണറായി സർക്കാരിനെതിരായ വിധിയെഴുത്തായി മാറും.
മാത്രമല്ല 45000 പാർട്ടി അടിസ്ഥാന വോട്ടുകൾ എങ്കിലും ജെയ്ക്കിന് നേടാൻ കഴിഞ്ഞില്ലെങ്കിൽ അതിന് ഇടതുപക്ഷം മറുപടി പറയേണ്ടി വരും. പിണറായിക്കെതിരെ സിപിഎമ്മിൽ അണിയറ നീക്കങ്ങൾ സജീവമാക്കാൻ ഇതിടയാക്കും എന്ന് തീർച്ച.അഞ്ച് റൗണ്ട് എണ്ണിയിട്ടും ഒരു ബൂത്തില്‍ പോലും ജയ്ക് സി തോമസിന് ലീഡ് ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നതാണ് ഏറ്റവും വലിയ തിരിച്ചടി.